‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും
സഞ്ജു സാംസന്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള കൂടുമാറ്റത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. രാജസ്ഥാൻ റോയൽസുമായുള്ള സിഎസ്കെയുടെ താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകുമെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ അജിൻക്യാ രഹാനെയേയും വെങ്കിടേഷ് അയ്യരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണെ ട്രേഡിലൂടെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ശ്രമം. രവീന്ദ്ര ജഡേജയേയും സാം കറനെയും പകരം നൽകിയാണ് സഞ്ജുവിനെ ചെപ്പോക്കിലെത്തിനുള്ളെ ചെന്നൈ ശ്രമം. കൂടുതൽ പണം വേണമെന്ന സാം കറന്റെ ആവശ്യവും ടീമിലെ ഏത് വിദേശ താരത്തെ ഒഴിവാക്കണമെന്ന രാജസ്ഥാൻ റോയൽസിന്റെ ആശയക്കുഴപ്പവുമാണ് കരാറിൽ തീരുമാനമാവാത്തതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
പക്ഷെ ഇതിന് ഇന്ന് തന്നെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികൾ നൽകേണ്ട അവസാന തീയതി. കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് വന്പൻ പൊളിച്ചെഴുത്തിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നീക്കം. ക്യാപ്റ്റൻ അജിൻക്യ രഹാനെ, വൈസ് ക്യാപ്റ്റൻ വെങ്കിടേഷ് അയ്യർ എന്നിവരെ റിലീസ് ചെയ്യുമെന്നാണ് വിവരം.
Story Highlights : Rajasthan-CSK star transfer deal to be agreed today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




