Advertisement

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്രാൻസ്ജൻഡർ കോൺഗ്രസും മത്സരിക്കും; സീറ്റ് നൽകി DCC

November 14, 2025
Google News 2 minutes Read
ameya

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജൻഡർ കോൺഗ്രസ്‌ അധ്യക്ഷ അമേയ പ്രസാദ് യു ഡി എഫ് സ്ഥാനാർഥി. മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ സീറ്റ് പ്രഖ്യാപനം. ആലപ്പുഴ, എറണാകുളം ജില്ലകളിലും ട്രാൻസ്ജൻഡർ കോൺഗ്രസിന് സീറ്റ് ധാരണയായിട്ടുണ്ട്.

എലൂർ മുൻസിപ്പാലിറ്റിയിലെ ഒരു വാർഡിൽ രാഗ രഞ്ജിനി മത്സരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കാണ് ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ രക്ഷാധികാരി അരുണിമ എം കുറുപ്പ് മത്സരിക്കുക. ആറ് സീറ്റുകളായിരുന്നു ട്രാൻസ്ജെൻഡർ കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല.

Story Highlights : Transgender Congress will also contest in Thiruvananthapuram district panchayat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here