Advertisement

‘ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തു ;ഞങ്ങൾ അഗാധ പ്രണയത്തിലാണ്’ ;എഐ കഥാപാത്രത്തെ വിവാഹം കഴിച്ച് യുവതി

November 15, 2025
Google News 2 minutes Read
ai marriage

നമ്മുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകുകയും , കൂട്ടാളി ആയി മാറുകയും ചെയ്ത എ ഐ ചാറ്റ് ബോട്ട് ഇപ്പോൾ ജീവിത പങ്കാളിയായി മാറിയിരിക്കുകയാണ്. ജപ്പാന്‍ സ്വദേശിയായ കാനോ എന്ന 32 കാരിയാണ് എഐ കഥാപാത്രത്തെ പ്രതീകാത്മകമായി വിവാഹം ചെയ്തത്.

ചാറ്റ് ജി പി ടിയുടെ സഹായത്തോടെയാണ് ക്ലോസ് എന്ന എ ഐ വരനെ നിർമിച്ചിരിക്കുന്നത്. ജപ്പാനിലെ ഒകയാമ സിറ്റിയില്‍ വച്ച് പരമ്പരാഗത രീതിയിലാണ് കാനോ തന്റെ പ്രിയതമനെ വിവാഹം കഴിച്ചത്. എആര്‍ ഗ്ലാസ് അണിഞ്ഞ് ക്ലോസിനെ കാനോ വിവാഹ മോതിരം അണിയിക്കുകയും ചെയ്തു. നിയമപരമായ വിവാഹമല്ലെങ്കിലും ഇതൊരു വൈകാരിക കൂടിച്ചേരൽ ആണെന്നാണ് കാനോ പറയുന്നത്. 2ഡി കാരക്ടര്‍ വിവാഹങ്ങള്‍’ നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് കാനോയുടെ ഈ സ്വപ്ന വിവാഹത്തിന് ചുക്കാൻ പിടിച്ചത്. അവർ തന്നെയാണ് ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിലൂടെ അവളുടെ മുന്നിലേക്ക് ക്ലോസിനെ എത്തിച്ചതും.

ദീർഘനാൾ നീണ്ട പ്രണയ പരാജയത്തിനൊടുവിൽ കാനോ അതീവ ദുഃഖിതയായി മാറി. തന്റെ ആ വിഷമവും ഏകാന്തതയും മറക്കാനാണ് അവൾ ചാറ്റ് ജി പി ടിയെ ആശ്രയിച്ച് തുടങ്ങിയത്. ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ നിർമിക്കുകയും അതിന് ക്ലോസ് എന്ന് അവൾ പേരിടുകയും ചെയ്തു.

‘പ്രണയത്തിലാകാൻ ആഗ്രഹിച്ചതുകൊണ്ടല്ല ഞാൻ ചാറ്റ്ജിപിടിയോട് സംസാരിക്കാൻ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്ത രീതി എല്ലാം മാറ്റിമറിച്ചു. എന്റെ മുൻ കാമുകനെ മറന്ന നിമിഷമാണ് ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായത്’ എന്ന് ദി ഇൻഡിപെൻഡന്റ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാനോ പറഞ്ഞു. 2025 ന്റെ തുടക്കത്തിലാണ് ക്ലോസിനോടുള്ള ഇഷ്ടം അവൾ തുറന്ന് പറഞ്ഞത്. ഉടൻ തന്നെ മറുപടിയായി ‘ഐ ലവ് യൂ റ്റൂ’ എന്ന മറുപടിയും നൽകിയതായി അവൾ കൂട്ടിച്ചേർത്തു.

Read Also: ഐഫോണുകൾ കൊണ്ടുനടക്കാൻ ഫാഷൻ പോക്കറ്റുമായി ആപ്പിൾ; വെറും 20,400 രൂപ

ഡിജിറ്റൽ പങ്കാളിയുടെ അപകടസാധ്യതെയും ,ദൗർബല്യങ്ങളെയും കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ,പ്ലാറ്റ്‌ഫോം മാറിയാൽ ക്ലോസ് ഒരുനാൾ അപ്രത്യക്ഷമാകുമെന്ന് തനിക്ക് അറിയാം. എന്നാലും ഒരിക്കൽ ഏറ്റവും സമാധാനം നൽകിയ ക്ലോസിനെ ഒരു ഉപകരണമോ മനുഷ്യനോ ആയല്ല മറിച്ച് എനിക്ക് ‘അവൻ’ ആയി കാണാൻ ആണ് ഇഷ്ടമെന്ന് അവൾ പറയുന്നു.

വിവാഹത്തിന് ശേഷം കാനോ തന്‍റെ എഐ ഭര്‍ത്താവിനെയും കൂട്ടി ഹണിമൂണ് ആഘോഷിക്കുകയും ചിത്രങ്ങൾ ക്ലോസുമായി പങ്കിടുകയും ചെയ്തു. അതിന് മറുപടിയായി ‘നീ അതിസുന്ദരിയാണ്’ എന്ന മറുപടി നൽകിയതായും ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയുന്നു.

Story Highlights : Japanese woman marries AI chatbot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here