Advertisement

ഇവി സെഗ്മെൻ്റിലെ വില കുറഞ്ഞ ലക്ഷ്വറി കാറാകാൻ BMW i5 LWB; വിപണിയിലേക്ക് ഉടനെത്തും

November 16, 2025
Google News 4 minutes Read

ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഇവിയെ അവതരിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. BMW i5 LWB എന്ന മോഡലാണ് വിപണിയിലെത്തുന്നത്. iX, i4, i7 പോലുള്ള മോഡലുകൾ ഇതിനോടകം തന്നെ EV മാർക്കറ്റിൽ പിടി ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവി സെഗ്മെൻ്റിലെ വില കുറഞ്ഞ ലക്ഷ്വറി കാറാകാൻ BMW i5 LWB എത്തുന്നത്. 2026 ആദ്യ മാസം തന്നെ വിപണി പിടിക്കാൻ ഈ സെ‍ഡാൻ‌ മോഡലിനെ ജർമൻ ബ്രാൻ‍ഡ് എത്തിക്കുമെന്നാണ് വിവരം.

ചൈനയിൽ പുറത്തിറക്കിയ i5 നെ അടിസ്ഥാനമാക്കിയായിരിക്കും i5 LWB നിർമ്മിക്കുന്നതെങ്കിലും, ഇന്ത്യയ്ക്ക് അനുയോജ്യമായ ചില മാറ്റങ്ങൾ ബിഎംഡബ്ല്യു കാറിൽ വരുത്തും. ഗ്രൗണ്ട് ക്ലിയറൻസും വർദ്ധിപ്പിച്ച സസ്‌പെൻഷൻ സജ്ജീകരണവും കാറിൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രാൻഡിൻ്റെ ചെന്നൈ പ്ലാൻ്റിലാണ് വാഹനം അസംബിൾ ചെയ്യപ്പെടുന്നത്.

i5 LWB ഒരു സിംഗിൾ-മോട്ടോർ പതിപ്പാണ്. ഇത് 335 BHP പവറും 430 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി വരുന്നു. ചൈനയിൽ, ഈ കാറിന് 97 kWh ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ഒറ്റ ചാർജിൽ 713 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലാത്ത 5 സീരീസിന്റെ ഡീസൽ പതിപ്പിന് പകരമായി i5 അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സുരക്ഷയിലും കമ്പനി വിട്ടുവീഴചയ്ക്കില്ല. എട്ട് എയർബാഗുകൾ ഉൾപ്പെടെ ABS, EBD, ബ്രേക്ക് അസിസ്റ്റ് എന്നിവ അടങ്ങിയ ബ്രേക്കിംഗ് സിസ്റ്റം അടിയന്തര ബ്രേക്കിംഗ് സമയത്ത് കാർ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കുന്നു. ചൈൽഡ് സീറ്റ് മൗണ്ടുകൾ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights : BMW i5 LWB to be launched in India early next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here