Advertisement

‘ഞങ്ങൾക്കും ജീവിക്കണം, ശരീരം ചെറുതായത് ഞങ്ങളുടെ കുറ്റമല്ല’; സൈബറാക്രമണത്തിൽ പ്രതികരിച്ച് ലിറ്റിൽ കപ്പിൾ

November 17, 2025
Google News 1 minute Read

രൂക്ഷമായ സൈബറാക്രമണം നേരിടേണ്ടിവരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ ലിറ്റിൽ കപ്പിൾ അമൽ , സിതാര ദമ്പതികൾ. ശരീരം ചെറുതായതിനാൽ, ക്രൂരവും നിന്ദ്യവുമായ വാക്കുകളിലൂടെ ചിലർ അവഹേളിക്കുന്നുവെന്ന് ഇവർ പറഞ്ഞു. ദേഹനിന്ദയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

‘ഞങ്ങൾക്കും ജീവിക്കണം, സമൂഹമാധ്യമങ്ങളിലെ അവഹേളനം അതിരുകടക്കുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്നു. ശരീരം ചെറുതായത് ഞങ്ങളുടെ കുറ്റം കൊണ്ടല്ല. സമൂഹത്തിൽ ഞങ്ങൾക്കും മാന്യമായി ജീവിക്കണം. ക്രൂരവും നിന്ദ്യവുമായ വാക്കുകളുമായി ചിലർ അവഹേളിക്കുന്നു.
അശ്ലീല സന്ദേശങ്ങളും അയക്കുന്നുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും’- അമലും സിത്താരയും പറഞ്ഞു.

Story Highlights : Little Couple responds to cyberattack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here