Advertisement

അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാനെ ഇ ഡി അറസ്റ്റ് ചെയ്തു

November 18, 2025
Google News 1 minute Read
delhi

അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ അറസ്റ്റിൽ. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളിൽ നടന്ന റെയ്‌ഡിന്റെ തുടർച്ചയായാണ് അറസ്റ്റ്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് വൈറ്റ് കോളർ സംഘങ്ങൾ ഗൂഢാലോചന നടത്തിയ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല. ഇന്നലെയും ഇന്നുമായി ഇ ഡി സർവകലാശാലയിലും ആസ്ഥാനത്തും പരിശോധനകൾ നടത്തിയിരുന്നു.ഇ ഡിയ്ക്ക് പുറമെ ഡൽഹി ക്രൈം ബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചില നിർണായ തെളിവുകൾ ലഭിച്ചത്.

വിദേശത്ത് നിന്ന് പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിൽ തട്ടിപ്പ് നടന്നതായി ഇ ഡി കണ്ടെത്തി. ജീവനക്കാരുടെ ഇ പി എഫ് ഒ അടയ്ക്കുന്നതിലടക്കം ഗുരുതരമായ ചട്ടലംഘനങ്ങൾ ഇയാൾ നടത്തി. ജവാദ് അഹമ്മദ് സിദ്ദിഖി നേരത്തെയും സാമ്പത്തിക ക്രമക്കേടിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

Story Highlights : ED arrests Al Falah Group chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here