Advertisement

തമിഴ് നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ കിടത്തിയത് ചങ്ങലയ്ക്കിട്ട്; ശ്രീലങ്കന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ കൊടുംക്രൂരത

November 18, 2025
Google News 3 minutes Read
sri lankan officers kept Tamil fishermen in chains in the hospital

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരത. ആശുപത്രിയിലെത്തിച്ച തൊഴിലാളിയുടെ കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചു. തൊഴിലാളികളുടെ ദുരവസ്ഥ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (sri lankan officers kept Tamil fishermen in chains in the hospital)

ഈ മാസം മൂന്നാം തീയതിയാണ് നാഗപട്ടണത്തുള്ള ഇരുപതോളം മത്സ്യത്തൊഴിലാളികളെ സമുദ്ര അതിര്‍ത്തി ലംഘിച്ചു എന്ന് പറഞ്ഞ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. ഇതിനുശേഷം ഇവരെ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴായിരുന്നു കാലില്‍ ചങ്ങലയിട്ടുക്കൊണ്ടുള്ള കൊടും മനുഷ്യാവകാശധ്വംസനം.

Read Also: എക്‌സിനിത് എന്തുപറ്റി? നിരവധി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടു

നാഗപട്ടണത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് നേരെയാണ് ശ്രീലങ്കന്‍ ഉദ്യോഗസ്ഥരുടെ ക്രൂരത. മീന്‍ പിടിക്കാനായി പോയ ഇവര്‍ പിടിയിലാകുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ തൊഴിലാളികളെ ആശുപത്രിയില്‍ ചങ്ങലയ്ക്കിട്ട് പാര്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇവരെ ജാഫ്‌ന പെഡ്രോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശേഷം ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ച മത്സ്യത്തൊഴിലാളികളെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മുരുക പെരുമന്‍ എന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ശ്രീലഹ്കന്‍ ഉദ്യോഗസ്ഥര്‍ ഇത് തടയുകയും മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Story Highlights : sri lankan officers kept Tamil fishermen in chains in the hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here