ചിറയിന്‍കീഴില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം; ഹെല്‍മറ്റ് ധരിച്ച് എത്തിവർ വീടിന്റെ വാതിൽ കത്തിച്ചു
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികളെ കണ്ടതായി ടിന്റുവും കുടുംബവും.
അക്രമികളുടെ സി സി ടി വി ദൃശ്യങ്ങൾ ട്വന്റി ഫോറിന്. വീടിന്റെ വാതിൽ കത്തിച്ച് ഉള്ളിലേക്ക് തീയിടാൻ ശ്രമിച്ചു. പതിനേഴാം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥിയാണ് ടിന്റു വിജയൻ. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് തീയിടാന്‍ ശ്രമിച്ചത്. തീ കത്തിച്ച് ജനലിലൂടെ ഉള്ളിലേക്ക് ഇടാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു.
Story Highlights : Chirayinkeezhu attack against bjp candidates home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




