Advertisement

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാരുടെ ടാര്‍ഗറ്റില്‍ മാറ്റമില്ല; ഉത്തരവാദിത്തം പൂര്‍ത്തിയാക്കണം എന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

November 19, 2025
Google News 3 minutes Read
election commissioner Dr. Rathan U Kelkar on BLO work pressure

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാര്‍ക്കുള്ള ചുമതലകളിലും ടാര്‍ഗറ്റിലും മാറ്റം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഒ ഡ്യൂട്ടിയ്ക്ക് തടസം നിന്നാല്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്യൂമറേഷന്‍ ഫോം തിരികെ ശേഖരിക്കുന്ന നടപടി തുടങ്ങിയെന്നും സിഇഒ വ്യക്തമാക്കി. ( election commissioner Dr. Rathan U Kelkar on BLO work pressure)

വിവാദങ്ങള്‍ക്കിടെ എസ്‌ഐആര്‍ നടപടിയുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഇന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഭരണഘട ഉത്തരവാദിത്തമാണ് ബിഎല്‍ഒമാര്‍ ചെയ്യുന്നത്. ബിഎല്‍ഒമാര്‍ക്ക് ടാര്‍ഗറ്റ് ഉണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരവാദിത്വം പൂര്‍ത്തികരിക്കണം. മഹത്തയ ലക്ഷ്യത്തിലേക്ക് എത്താന്‍ താനും തന്റെ ഓഫീസും പകലോ രാത്രിയോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

Read Also: പെരിങ്ങമല സഹകരണ സംഘം അഴിമതി; ബിജെപി നേതാക്കൾ കുരുക്കിൽ; എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

97 ശതമാനത്തില്‍ കൂടുതല്‍ ഫോം വിതരണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ഇനി ഫോം തിരികെ ശേഖരിക്കുന്ന നടപടിയാണ്. ബൂത്ത് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇന്നുമുതല്‍ യോഗം ചേര്‍ന്ന് ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സിഇഒ അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഐഎം,കോണ്‍ഗ്രസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വോട്ടര്‍ പട്ടികയില്‍ ഉള്ള മരിച്ചവരും, സ്ഥലം മാറിയവരും ഉള്‍പ്പെടെ 55000 സംശയമുള്ള ഫോമുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

Story Highlights : election commissioner Dr. Rathan U Kelkar on BLO work pressure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here