Advertisement

കോൺഗ്രസിൽ പ്രതിസന്ധി; വയനാട്ടിലും ഇടുക്കിയിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല

November 20, 2025
Google News 2 minutes Read

നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കാനിരിക്കേ വയനാട്ടിലും ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ഡിവിഷനുകളിൽ തർക്കം അതിരൂക്ഷമാണ്. തോമാട്ടുചാലിലും കേണിച്ചിറയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, അമൽ ജോയ് എന്നിവർക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. കടുത്ത അതൃപ്തിയുമായി കെഎസ്‍യുവും രംഗത്തുവന്നു.

അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക തലത്തിൽ കൂട്ടരാജി തുടരുകയാണ്. സുൽത്താൻ ബത്തേരി നെൻമേനിയിൽ മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജിവച്ചു. ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ചുള്ളിയോട് ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി.

അതിനിടെ ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. അടിമാലിയിലേത് പേയ്മെന്റ് സീറ്റാണെന്ന ആരോപണം ഉയർന്നു. നേതൃത്വത്തിന് എതിരെ അടിമാലിയിൽ പോസ്റ്റർ പ്രചാരണമുണ്ടായി. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

Story Highlights : Crisis in Congress: Candidate Selection Pending in Wayanad and Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here