Advertisement

സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല, അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച

November 20, 2025
Google News 1 minute Read
alan

അലൻ കൊലപാതക കേസിൽ പൊലീസിന് ഗുരുതര വീഴ്ച. സംഘങ്ങൾ പലതവണ ഏറ്റുമുട്ടിയിട്ടും പൊലീസ് ഇടപെട്ടില്ല. സ്പെഷ്യൽ ബ്രാഞ്ചും വിഷയം ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കോടതിയിൽകീഴടങ്ങുന്നതുവരെ പ്രതികളെ പിടികൂടാൻ സാധിക്കാത്തതും ഗുരുതര വീഴ്ച്ചയായി. അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി കമ്മീഷണർ.

ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം ഒരു മാസം തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടായിട്ടും പൊലീസ് ജാഗ്രത പാലിച്ചില്ല. രഹസ്യ അന്വേഷ അന്വേഷണ വിഭാഗവും ഗൗരവത്തിൽ കണ്ട് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കൊല കഴിഞ്ഞു 3 ദിവസങ്ങൾക്കു ശേഷം കോടതിയിൽ കീഴടങ്ങുന്നത് വരെ പ്രധാന പ്രതികളെ പിടികൂടാനും പോലീസിന് കഴിഞ്ഞില്ല.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആണ് പോലീസിനോടും സ്പെഷ്യൽ ബ്രാഞ്ചിനോടും വിശദീകരണം തേടിയത്. മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ഒരു മാസം മുൻപ് നടന്ന ഫുട്ബോൾ മത്സരത്തിനു ശേഷമാണ് ജഗതിയിലെയും രാജാജി നഗറിലെയും വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുള്ള സംഘർഷം തുടക്കമായത്.

സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം സംഘർഷം മുതിർന്നവർ കൂടി ഏറ്റുപിടിച്ചതോടെ പലപ്പോഴും മോഡൽ സ്കൂൾ പരിസരം സംഘർഷഭരിതം ആയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് കൊല നടന്ന സ്ഥലം. കൊലപാതകത്തിലേക്ക് എത്തുന്നതുവരെയും പൊലീസ് ഇടപെട്ടില്ല. കന്റോൺമെന്റ് പോലീസിന്റെ പരിധിയിൽപ്പെട്ടതാണ് കൊല നടന്ന തൈക്കാട് എം ജി രാധാകൃഷ്ണൻ റോഡ്.

വിഷയം സ്പെഷ്യൽ ബ്രാഞ്ചും ഗൗരവത്തിൽ കണ്ടില്ല. സംഘർഷ സാധ്യത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കൊലക്ക് ശേഷം ഒന്നാം പ്രതി ഉൾപ്പെടെ ആദ്യ 5 പ്രതികളും ഒളിവിൽ പോയിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസാനായില്ല. മൂന്നാം ദിവസം വൈകിട്ട് വഞ്ചിയൂർ കോടതിയിൽ പ്രതികൾ കീഴടങ്ങിയതും പൊലീസ് അറിയുന്നത് വൈകിയാണ്. 17 വയസ്സുകാരനായ വിദ്യാർത്ഥിയുടെ സഹോദരനോട് ഫുട്ബോൾ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഘർഷൾക്ക് തുടക്കം.

Story Highlights : Police made serious lapses in Alan murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here