പുത്തന്‍ചിറ പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചില്ല; പഞ്ചായത്ത് സെക്രട്ടറി എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി
തൃശൂര്‍ പുത്തന്‍ചിറ പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചില്ലെന്ന് പരാതി. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പത്രിക സ്വീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായാണ് പരാതി. പഞ്ചായത്ത് സെക്രട്ടറി എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. (Twenty20 candidate’s nomination not accepted thrissur)
സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനും പത്രിക സ്വീകരിക്കുന്നതിനും വേണ്ടിയാണ് തങ്ങള്‍ നിയമപോരാട്ടം തുടരുന്നതെന്നും നാളെ ഒരു ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും ട്വന്റി 20 പ്രതികരിച്ചു. നാളെയെങ്കിലും നടപടിയുണ്ടാകുമോ എന്ന് ചോദിച്ചിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കൃത്യമായ മറുപടിയില്ലെന്നാണ് ട്വന്റി 20 പറയുന്നത്. എല്‍ഡിഎഫ് ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഈ രീതിയിലുള്ള പ്രതികരണമെന്നും ട്വന്റി 20 ആരോപിക്കുന്നു.
Read Also: ‘ഡിയര്‍ ജോയി ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ട്വന്റി 20 സ്ഥാനാര്‍ഥിയായി വിജയലക്ഷ്മി പുത്തന്‍ചിറ 11-ാം വാര്‍ഡില്‍ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഇവരുടേയും കുടുംബാംഗങ്ങളുടേയും പേരുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിഷയത്തില്‍ പുനപരിശോധന നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇവരുടെ വോട്ട് പുനസ്ഥാപിക്കുകയും ചെയ്തികുന്നു. എന്നാല്‍ പത്രിക സമര്‍പ്പിക്കാന്‍ ഇവരെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് അപ്‌ഡേറ്റായിട്ടില്ല എന്ന് പറഞ്ഞ് മടക്കിയയച്ചെന്നാണ് പരാതി.
Story Highlights : Twenty20 candidate’s nomination not accepted thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




