Advertisement

വീണ്ടും ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില ഉയര്‍ന്നു

November 21, 2025
Google News 2 minutes Read
kerala gold rate record rate october 15

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. (gold rate hiked november 21)

ഒരാഴ്ചയ്ക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 3200 രൂപയോളമാണ് ഇടിഞ്ഞിരുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവില ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Read Also: ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Story Highlights : gold rate hiked november 21

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here