Advertisement

പിവി അൻവറിനെ ചോദ്യം ചെയ്യാൻ ഇഡി; നോട്ടീസ് നൽകും

November 22, 2025
Google News 1 minute Read

മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന്റെ വീട്ടിൽ അടക്കം നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ കിട്ടിയെന്ന് ഇഡി. പി വി അൻവറിനെ കൊച്ചി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. മാസങ്ങൾ നീണ്ട രഹസ്യാന്വേഷത്തിലാണ് റെയ്‌ഡ്‌ നടത്തിയത്. വൻ തോതിൽ പണമിടപാട് നേരത്തെ നടന്നതായി ഇഡി കണ്ടെത്തി. ഇപ്പോൾ സ്വന്തം അക്കൗണ്ടിൽ പണം കുറവാണ് എന്നും ഇഡി കണ്ടെത്തി.

11 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടക്കേണ്ടതിനാലാണ് പിവി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തയാറെടുക്കുന്നത്. ഇന്നലെ രാവിലെ രാവിലെ 7ന് ആരംഭിച്ച പരിശോധന രാത്രി 9.30യോടെയാണ് അവസാനിച്ചത്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അൻവറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി.

Read Also: ശബരിമല സ്വർണ്ണക്കൊള്ള: എ.പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് SIT

കെഎഫ്സി(കേരള ഫിനാൻഷ്യൽ കോർപറേഷൻ)യിൽനിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് മുൻപാകെ എത്തിയ കേസ്.

Story Highlights : ED to question PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here