Advertisement

‘ട്രംപ്-മംദാനി കൂടിക്കാഴ്ച, ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെ, ഇന്ത്യയിലും ഇത് കാണാന്‍ ആഗ്രഹിക്കുന്നു’; കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ

November 22, 2025
Google News 1 minute Read

കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി ശശി തരൂർ എം പി. ട്രമ്പ്- മംദാനി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചാണ് ഒളിയമ്പ്. ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് തരൂർ കുറിച്ചു. തിരഞ്ഞെടുപ്പുകളിൽ ആവേശത്തോടെ പോരാടുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിലും ഇത്തരത്തിൽ കാണാൻ താൻ ആഗ്രഹിക്കുന്നു, തന്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുന്നു എന്ന് തരൂർ കുറിച്ചു.

ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍ മേയറായി തിരഞ്ഞെടുക്കപ്പട്ട ശേഷം കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപൂര്‍ണമായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്.

Story Highlights : shashi tharoor on mamdani trump meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here