Advertisement

‘BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല; രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട’; രത്തൻ യു.കേൽക്കർ

November 23, 2025
Google News 2 minutes Read

എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രതികരണം. എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും കുറ്റമറ്റതാക്കാൻ സാധിക്കും. മുൻ നിശ്ചയിച്ച സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കുമെന്ന് അദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വേറെ ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് രത്തൻ യു.കേൽക്കർ പറഞ്ഞു. ഭരണഘടന ബാധ്യത നിറവേറ്റാൻ രണ്ടു സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ടെന്ന് അദേഹം വ്യക്തമാക്കി.

Read Also: ‘പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും’; CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി

ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് പൂർത്തിയാക്കാൻ കഴിയുമെന്ന് രത്തൻ യു.കേൽക്കർ പരഞ്ഞു. വളരെ എളുപ്പത്തിൽ നാലഞ്ചു ദിവസത്തിനുള്ളിൽ ഇത് ചെയ്ത് തീർക്കാൻ കഴിയും. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ സഹായത്തോടെ ഇത് നേരിടാൻ സാധിക്കും. കണ്ടെത്താൻ‌ സാധിക്കാത്ത ആളുകളെ കണ്ടെത്തണം. ബൂത്ത് ലെവൽ ഏജന്റ്സും റെസിഡൻഷ്യൽ അസോസിയേഷന്റെ സഹായത്തോടെ ഇതിന് കഴിയും. 60 ശതമാനത്തോളം ഫോമുകൾ തിരികെ വാങ്ങിയിട്ടുണ്ടെന്ന് രത്തൻ യു.കേൽക്കർ പറഞ്ഞു.

Story Highlights : CEO Ratan U. Kelkar says no time limit has been imposed on BLOs in SIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here