Advertisement

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; മട്ടമ്മലില്‍ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

November 23, 2025
Google News 1 minute Read
LAHARI

കൊച്ചിയില്‍ വന്‍ ലഹരി വേട്ട. എറണാകുളം മട്ടമ്മലില്‍ നിന്ന് രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. രണ്ട് കിലോയോളം വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് കവറുകളിലായാണ് ഹാഷിഷ് ഓയില്‍ ഉണ്ടായിരുന്നത്.

സമരമുകില്‍, സുനിമണി എന്നിവരാണ് പിടിയിലായ ഒറീസ സ്വദേശികള്‍. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് എത്തി പിന്നീട് ഓട്ടോയില്‍ മട്ടമ്മലിലേക്ക് എത്തുകയായിരുന്നു ഇവര്‍. ഇവര്‍ക്ക് റൂമെടുത്തു കൊടുക്കാനും ലഹരി വസ്തുക്കള്‍ ഏറ്റുവാങ്ങാനും എത്തിയ പെരുമ്പടപ്പ് സ്വദേശികളായ അശ്വിന്‍ ജോയും ശ്രീരാജും പിടിയിലായിട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് ഓപ്പറേഷന്‍. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ പരിശോധനകള്‍ നടന്നു വരുന്നുണ്ട്.

Story Highlights : Massive drug bust in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here