Advertisement

ആഡംബര എസ്‌യുവി കയേൻ ഇലക്ട്രിക്ക് ഇന്ത്യയിൽ പുറത്തിറക്കി പോഷെ; വില 1.76 കോടി രൂപ

November 23, 2025
Google News 2 minutes Read

ആഡംബര എസ്‌യുവി കയേൻ ഇലക്ട്രിക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പോഷെ. 1.76 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കയേൻ ഐസിഇ മോഡലിനേക്കാൾ വ്യത്യസ്ഥമായ ഡിസൈനുമായാണ് കയേൻ ഇവി എത്തുന്ന‌ത്. കയേൻ ഇലക്ട്രിക് കയേൻ ടർബോ ഇലക്ട്രിക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് പോഷെ വിപണിയിൽ എത്തിച്ചത്. കയേൻ ടർബോ ഇലക്ട്രിക് മോഡലുകൾ അതിന്റെ ICE പതിപ്പുകൾക്കൊപ്പമാണ് ആ​ഗോള വിപണിയിൽ വിൽപനയ്ക്കെത്തിയത്.

രണ്ട് മോഡലുകൾക്കും മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എയ്‌റോ വീലുകൾ, വോൾക്കാനിക് ഗ്രേ മെറ്റാലിക് (സ്റ്റാൻഡേർഡ്), ഹൈ-ഗ്ലോസ് ബ്ലാക്ക് (ടർബോ) ഷേഡുകളിൽ പൂർത്തിയാക്കിയ സൈഡ് സ്കർട്ടുകൾക്കുള്ള 3D ഡിസൈൻ, ആനിമേറ്റഡ് ഗ്രാഫിക്സുള്ള പിൻ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, ടർബോണൈറ്റ് നിറമുള്ള കോൺട്രാസ്റ്റിംഗ് ഘടകങ്ങൾ തുടങ്ങിയവയുണ്ട്.

കയേൻ ഇലക്ട്രിക്കിന്റെ കാബിനിൽ മൂന്ന് സ്‌ക്രീനുകളാണ് വരുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാസഞ്ചർ എന്റർടെയിൻമെന്റ് സ്‌ക്രീൻ എന്നിവയാണവ. പുതിയ പോർഷെ കയെൻ ഇലക്ട്രിക്ക് 113kWh ബാറ്ററി പായ്ക്കും സ്റ്റാൻഡേർഡായി ഡ്യുവൽ-മോട്ടോർ AWD സജ്ജീകരിച്ചിട്ടുണ്ട്. കയേൻ ഇലക്ട്രിക് 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കമ്പനിയുടെ വാ​ഗ്ദാനം. ഓപ്ഷണൽ 11kW വയർലെസ് ചാർജിംഗ് ലഭിക്കുന്ന ആദ്യത്തെ പോർഷെ EV ആണിത്.

കരുത്തു കൂടിയ കയേൻ ടർബോ ഇലക്ട്രിക്കാണ് കമ്പനി പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും കരുത്തുറ്റ വാഹനമെന്ന വിശേഷണം നേടിയിരിക്കുന്നത്. 642 കിലോമീറ്റർ റേഞ്ച് ആണ് കയേൻ ഇലക്ട്രിക്കിനുള്ളത്. 623 കിലോമീറ്റർ‌ റേഞ്ച് ആണ് കയേൻ ടർബോ ഇലക്ട്രിനുള്ളത്. പരമാവധി വേഗത മണിക്കൂറിൽ 260 കിലോമീറ്റർ. കയേൻ ടർബോ ഇലക്ട്രിക്കിന് 2.26 കോടി(എക്‌സ് ഷോറൂം) രൂപ വില വരും.

Story Highlights : Porsche Cayenne Electric launched at Rs 1.76 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here