Advertisement

കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി എസ്‌ഐ പണം തട്ടിയ കേസ്; ഒളിവിലായിരുന്ന സ്പാ നടത്തിപ്പുകാരി അറസ്റ്റില്‍

November 24, 2025
Google News 2 minutes Read
kochi

കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി എസ്‌ഐ പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന സ്പാ നടത്തിപ്പുകാരി അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ സ്പാ നടത്തിപ്പുകാരി രമ്യയും എസ്‌ഐ ബൈജുവും ഒളിവില്‍ പോയിരുന്നു. കേസില്‍ രമ്യ മൂന്നാം പ്രതിയാണ്.

സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രമ്യയ്ക്ക് നിര്‍ണായക പങ്കുങ്കെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ മരടില്‍ നിന്ന് ഇന്ന് ഏഴ് മണിയോടെയാണ് പിടികൂടിയത്.

സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ബൈജവിന്റെ ഭീഷണി. നാണക്കേട് ഭയന്ന് സിപിഒ നാല് ലക്ഷം രമ്യക്ക് നല്‍കി. ഇതില്‍ രണ്ട് ലക്ഷം ബൈജുവിന് ലഭിച്ചെന്നാണ് കണ്ടെത്തല്‍. സൗത്ത് എസിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഒളിവിലുള്ള ബൈജുവിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഷിഹാമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഷിഹാം.

Story Highlights : Extorting money from civil police officer; Absconding spa manager arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here