Advertisement

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

November 24, 2025
Google News 2 minutes Read
husband hit wife with gas cylinder in kollam

കൊല്ലം കിളികൊല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദനന്‍ പിള്ളയാണ് ഭാര്യ കവിതയെ (46) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. (husband hit wife with gas cylinder in kollam)

കരിക്കോട് അപ്പോളോ നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ ഇവര്‍ തമ്മില്‍ ഏറെ നേരം വഴക്കുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. ഇവരുടെ മകള്‍ വീട്ടിലുള്ളപ്പോഴാണ് ക്രൂര കൊലപാതകം നടന്നത്. മകള്‍ നിലവിളിക്കുകയും അയല്‍വാസികളെ വിളിക്കുകയും ചെയ്യുകയും അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയും മധുസൂദനന്‍ പിള്ളയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Read Also: ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

മധുസൂദനനും കവിതയുമായി ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ് കവിത. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Story Highlights : husband hit wife with gas cylinder in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here