സിയറ നാളെ എത്തും; വിപണി കത്തിക്കാൻ ടാറ്റയുടെ ലജൻഡ് റിട്ടേൺസ്
22 വർഷത്തിന് ശേഷം വിപണിയിലേക്ക് സിയറ. വാഹനം നാളെ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കും. വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിറയുടെ ടീസറുകൾ ഇതിനോടകം തന്നെ വൈറലായിരുന്നു. സിയറ വിപണിയിൽ ഒരു ഗെയിം ചേഞ്ചറാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ. സിയറയുട റെട്രോ മോഡേൺ ഡിസൈനും പ്രീമിയം ഫിനിഷിങ്ങും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നതാണ്.
കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരമിക സൺറൂഫായിരിക്കും സിയറയിൽ സജ്ജീകരിക്കുക. ഇന്റീരിയറിലേക്ക് സിയറയുടെ ഉയർന്ന വേരിയന്റുകളിൽ ലഭിക്കാൻ സാധ്യതയുള്ള 3-സ്‌ക്രീൻ സജ്ജീകരണവും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സെൻട്രൽ ടച്ച്സ്‌ക്രീൻ ഇൻഫോയ്മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റിലിരിക്കുന്നയാൾക്ക് വേണ്ടിയുള്ള പ്രത്യേക ഇൻഫോയ്ൻമെന്റ് സ്‌ക്രീൻ എന്നിവയാണ് 3-സ്‌ക്രീൻ സജ്ജീകരണത്തിൽ വരുന്നത്.
90കളിലെ വിപണിയിലെ താരത്തെ അതേപടി നിലനിർത്തിയാണ് പുത്തൻ സിയറയും എത്തുന്നത്.ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര, എംജിയും തുടങ്ങിയ ശക്തരായ മത്സരികളാണ് ഉള്ളത്.
ഐസിഇ പതിപ്പായിരിക്കും ആദ്യം വിപണിയിൽ എത്തുക. പിന്നാലെ ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലേക്കെത്തിക്കും. 2023-ലെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. പിന്നീട് 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ സിയേറയുടെ പ്രൊഡക്ഷൻ പതിപ്പും പ്രദർശിപ്പിച്ചിരിരുന്നു.
Story Highlights : Tata Sierra All Set To Launch Tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




