വിപണിയെ ഞെട്ടിച്ച് വമ്പൻ എത്തി; സിയറയെ പുറത്തിറക്കി ടാറ്റ, വില 11.49 ലക്ഷം രൂപ മുതൽ
വാഹന പ്രേമികളുടം കാത്തിരിപ്പിനൊടുവിൽ പുതിയ തലമുറ ടാറ്റ സിയേറ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ടാറ്റ. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതൽ സിയറ ഉപഭോക്താക്കളിലേക്ക് എത്തും. 11.49 ലക്ഷം രൂപ മുതലാണ് സിയറയുടെ വിപണിവില.
ടാറ്റയുടെ പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ എൻജിനുമായിട്ടാണ് സിയറയെ വിപണിയിലെത്തിച്ചിരിക്കുന്നത്. ആറ് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ (AT) മാത്രമാണ് ഈ എഞ്ചിൻ ലഭ്യമാകുന്നത്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും ലഭിക്കും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. ഡീസൽ മോഡലിൽ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രിപ്പിൾ-സ്ക്രീൻ ലേഔട്ട്, സൗണ്ട് ബാറോടുകൂടിയ 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), പുതിയ സെന്റർ കൺസോൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, പവേർഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഹനത്തിന്റെ ഫീച്ചറുകളാണ്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിങ് പോയിന്റുകൾ എന്നിവയുണ്ട്. പഴയ സിയാറക്ക് ആർ15 ടയറുകളായിരുന്നെങ്കിൽ പുതിയ സിയറയിൽ കൂടുതൽ വലിയ 19 ഇഞ്ച് വീലുകളാണ് നൽകിയിട്ടുണ്ട്.
ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര, എംജിയും തുടങ്ങിയ ശക്തരായ മത്സരികളാണ് ഉള്ളത്. ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും ഉടൻ വിപണിയിലേക്കെത്തിക്കും. 2023-ലെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. പിന്നീട് 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ സിയറയുടെ പ്രൊഡക്ഷൻ പതിപ്പും പ്രദർശിപ്പിച്ചിരിരുന്നു.
Story Highlights : Tata Sierra 2025 launched in India at Rs 11.49 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




