Advertisement

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി ആയി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

November 25, 2025
Google News 1 minute Read
mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 140 അടിയായി ജലനിരപ്പ് ഉയര്‍ന്നത്.

142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ 142 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Story Highlights : Water level in Mullaperiyar rises to 140 feet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here