Advertisement

അരുണാചല്‍ പ്രദേശ് സ്വദേശിനിയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ച സംഭവം: ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

November 25, 2025
Google News 3 minutes Read
Woman from Arunachal Pradesh stopped at China airport; India issues strong demarche

അരുണാചല്‍ പ്രദേശ് സ്വദേശിനിയെ വിമാനത്താവളത്തില്‍ തടഞ്ഞു വച്ച സംഭവത്തില്‍ ചൈനയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധു എന്ന് ആരോപിച്ചാണ് യുവതിയെ 18 മണിക്കൂര്‍ തടഞ്ഞു വച്ചത്.അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ചൈനീസ് പൗരന്‍ ബഹ് റൈച്ചില്‍ അറസ്റ്റില്‍. (Woman from Arunachal Pradesh stopped at China airport; India issues strong demarche)

അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് സ്വദേശിനി പ്രേമ തോങ്ഡോക്കിനാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വച്ചു കടുത്ത ദുരനുഭവം ഉണ്ടായത്. യു കെയില്‍ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി, വിമാനം. മാറി കയറാനായാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ അവിടെ വച്ചു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അസാധു എന്ന് ആരോപിച്ച് യുവതിയെ തടഞ്ഞു വക്കുകയായിരുന്നു. അരുണാചല്‍ ചൈനയുടെ ഭാഗമെന്നും അതിനാല്‍ ചൈനീസ് പാസ്പോര്‍ട്ട് എടുക്കണമെന്നും ആവശ്യപ്പെട്ടതായി യുവതി അറിയിച്ചു.

Read Also: ഹോംവർക്ക് ചെയ്‌തില്ല; എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ, ഛത്തീസ്ഗഢിൽ വ്യാപക പ്രതിഷേധം

18 മണിക്കൂറോളം ഭക്ഷണം പോലും നല്‍കാതെ ഇവരെ തടഞ്ഞു വച്ചു. ഷാങ്ഹായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ മോചിപ്പിച്ചത്.അരുണാചല്‍ പ്രദേശില്‍ ചൈന പല തവണ അവകാശം വാദം ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. സംഭവത്തില്‍ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

Story Highlights : Woman from Arunachal Pradesh stopped at China airport; India issues strong demarche

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here