Advertisement

ഹരിയാനയിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് 16കാരന് ദാരുണാന്ത്യം

November 26, 2025
Google News 2 minutes Read

ഹരിയാനയിലെ റോത്തക്കിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് പതിനാറുകാരന് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്‌റ ഗ്രാമത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി എന്ന 16കാരനാണ് മരിച്ചത്. ​ഗ്രൗണ്ടിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെയായിരുന്നു ഇരുമ്പ് തൂൺ ഹാർദികിന്റെ മുകളിലേക്ക് പതിച്ചത്.

അപകട സമയം കോർട്ടിൽ ഹാർദിക് ഒറ്റയ്ക്കായിരുന്നു. ബാസ്കറ്റിൽ ചാടി പിടിക്കുന്നതിനിടെ ഇരുമ്പ് തൂൺ ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബോർഡിന്റെ മുഴുവനായും ഹാർദിക്കിന്റെ നെ‍ഞ്ചിലേക്കാണ് പതിച്ചത്. ഉടനെ കോർട്ടിന് സമീപമുണ്ടായിരുന്ന സുഹൃത്തുക്കൾ എത്തി ഹാർദിക്കിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹാർദിക് ദേശീയ ടീമിൽ സെലക്ട് ചെയ്തിരുന്നു. ട്രെയിനിങ് ക്യാമ്പിൽ നിന്ന് മടങ്ങി വന്നതിന് പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Story Highlights : 16 year old Basketball Player Dies In Freak Court Accident In Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here