Advertisement

CPIM മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

November 26, 2025
Google News 2 minutes Read

പാലക്കാട്‌ അട്ടപ്പാടി അഗളിയിൽ സിപിഐഎം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ ലോക്കൽ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.

വി ആർ രാമകൃഷ്ണനും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഏറെ കാലമായി പാർട്ടി പ്രവർത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്നു രാമകൃഷ്ണൻ. പാർട്ടിയിൽ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് രാമകൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായത്. അട്ടപ്പാടി തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഐഎം. എന്നാൽ ഇതിനിടെയാണ് വിആർ രമാകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രം​ഗത്തേക്കെത്തുന്നത്. ഇതാണ് പ്രകോപനത്തിന് കാരണമായത്.

Read Also: ‘പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും’; CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി

പൊതുപ്രവർത്തന രം​ഗത്ത് 42 വർഷമായി സജീവ പ്രവർത്തകനാണ് രാമകൃഷ്ണൻ. ഇതിനിടെയാണ് പാർട്ടിക്കെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി വിആർ രാമകൃഷ്ണൻ നിൽക്കാൻ തീരുമാനിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിൽ അനുനയ ശ്രമങ്ങൾ നടന്നുവരികയായിരുന്നു. പിന്നാലെയാണ് സിപിഐഎമ്മിന്റെ ലോക്കൽ സെക്രട്ടറിയുടെ ഭാ​ഗത്ത് നിന്ന് ഭീഷണി ഉയർന്നത്.

Story Highlights : Case against CPIM Local secretary for threatening former area secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here