വി.കെ നിഷാദിന് വേണ്ടി വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ; ബോംബാക്രമണ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി പ്രചാരണം
പയ്യന്നൂർ ബോംബ് ആക്രമണക്കേസ് പ്രതി വി കെ നിഷാദിന് വേണ്ടി പ്രചാരണം സജീവമാക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി പി അനീഷ് തുടങ്ങിയവർ നിഷാദിന് വേണ്ടി പ്രചാരണം നടത്താനെത്തി.
പയ്യന്നൂർ നഗരസഭയിലെ 46 വാർഡിൽ നിന്നാണ് നിഷാദ് മത്സരിക്കുന്നത്. കഴിഞ്ഞദിവസം ബോംബ് ആക്രമണ കേസിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വി കെ നിഷാദിന് 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സ്ഥാനാർത്ഥിത്വത്തിന് പ്രശ്നമില്ലാത്തതിനാൽ നിഷാദിന് മത്സരിക്കാം. വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും.
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്.
Story Highlights : DYFI campaigns seeking votes for V.K. Nishad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




