Advertisement

പറമ്പില്‍ കോഴി കയറി; വയനാട്ടില്‍ വൃദ്ധ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം

November 26, 2025
Google News 2 minutes Read
old couple attacked in wayanad quarrel on hen

പറമ്പില്‍ കോഴി കയറിയെന്നാരോപിച്ച് വൃദ്ധ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം. വയനാട് കമ്പളക്കാട് ആണ് സംഭവം. പരുക്കേറ്റ ദമ്പതിമാരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. (old couple attacked in wayanad quarrel on hen)

കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കല്‍ ലാന്‍സി തോമസ്, ഭാര്യ അമ്മിണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ തോമസ് വൈദ്യരാണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മര്‍ദനത്തില്‍ ലാന്‍സിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. അമ്മിണിയുടെ തലയ്ക്ക് മുറിവേല്‍ക്കുകയും, കാലിന് ചതവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ‘രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് തരൂർ കരുതേണ്ട’; ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരു കുടുംബങ്ങള്‍ക്കും ഇടയില്‍ വഴി തര്‍ക്കവും മറ്റും നില നിന്നിരുന്നു. മുന്‍പ് ഒരു തവണ തോമസ് ലാന്‍സിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാന്‍സറിയാതെ പോലീസ് പരാതി ഒതുക്കിയതായി ആരോപണമുണ്ട്.

Story Highlights : old couple attacked in wayanad quarrel on hen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here