ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറായി എംജിയുടെ സൈബർസ്റ്റർ
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറായി എംജിയുടെ സൈബർസ്റ്റർ. ഈ വർഷം ജൂലൈയിലാണ് വാഹനംവ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതുവരെ 350 യുണിറ്റുകളാണ് നിരത്തിലെത്തിച്ചത്. നാല് മാസം മുതൽ അഞ്ച് മാസം വരെയാണ് നിലവിൽ ബുക്കിങ് പിരീഡ്. എംജി സെലക്ട് വഴിയാണ് സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിൻ്റെ വിപണനം നടക്കുന്നത്.
എംജിയുടെ പ്രീമിയം ഡീലർഷിപ്പ് വഴി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ ഉത്‌പന്നമായിരുന്നു സൈബർസ്റ്റാർ. 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഈ മോഡൽ. 2,689 മില്ലീമീറ്ററിൻറെ വീൽബേസാണ് നൽകിയിരിക്കുന്നത്. സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പ്, ഡി.ആർ.എൽ, സ്പ്ലിറ്റഡ് എയർ ഇൻടേക് എന്നിവയാണ് മുൻവശത്തെ ആകർഷണം. മുന്നിൽ ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിന്നിൽ ഫൈവ് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.
ലെവൽ 2 ADAS, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ESC, റോൾഓവർ പ്രൊട്ടക്ഷനായി 1.83 സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) ഉള്ള ശക്തിപ്പെടുത്തിയ ബോഡി ഘടന എന്നിവ സുരക്ഷാ ഫീച്ചറുകൾ.77 കിലോവാട്‌സ് ബാറ്ററി പായ്ക്കുമായാണ് സൈബർസ്റ്റർ വിപണിയിലെത്തിയത്. സിംഗിൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 3.2 സെക്കൻഡിൽ വാഹനം 0-100 കിലോമീറ്റർ മണിക്കൂറിൽ വേഗത കൈവരിക്കുമെന്ന് കമ്പനി പറയുന്നു. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്.
Story Highlights : Over 350 MG Cyberster Sold in India so far
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




