Advertisement

ഉറി ജലവൈദ്യുത നിലയം പാകിസ്താന്‍ ലക്ഷ്യമിട്ടിരുന്നു, മണിക്കൂറുകള്‍ക്കകം ആ ശ്രമം സൈന്യം പരാജയപ്പെടുത്തി; വെളിപ്പെടുത്തലുമായി സിഐഎസ്എഫ്

November 26, 2025
Google News 3 minutes Read
Pakistan targeted Uri hydro plant during Operation Sindoor, CISF

ഉറി ജലവൈദ്യുത നിലയം പാക്കിസ്താന്‍ ലക്ഷ്യമിട്ടിരുന്നതായി സിഐഎസ്എഫ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കിടെയായിരുന്നു പാക്കിസ്താന്റെ ആക്രമണനീക്കം. നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നും പാക്കിസ്താന്റെ ശ്രമം പരാജയപ്പെടുത്തി എന്നും സൈന്യം പറഞ്ഞു. (Pakistan targeted Uri hydro plant during Operation Sindoor, CISF)

പകല്‍ഗാം ഭീകരാക്രമണത്തിന് മെയ് 6, 7 തീയതികളില്‍ ആയി ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു പാക്കിസ്താന്റെ നീക്കം.ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നിയന്ത്രണ രേഖ സമീപമുള്ള ഉറി ജലവൈദ്യുത നിലയം ആക്രമണം നടത്താന്‍ പാക്കിസ്താന്‍ നീക്കം നടത്തി. ഉറിയിലെ ജനവാസ മേഖലകളും പാക് സൈന്യം ലക്ഷ്യമിട്ടു.

Read Also: ‘സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പു നടപടികളില്‍ ഇടപെടാനാകില്ല’; സുപ്രീംകോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാകിസ്താന്റെ ഡ്രോണ്‍ സൈന്യം തകര്‍ത്തു. ബങ്കറുകള്‍ ശക്തമാക്കി. ജനവാസ മേഖലയിലുള്ള 250 ഓളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. പിന്നാലെ ആയിരുന്നു പാകിസ്താന്റെ ഷെല്ലുകള്‍ ജനവാസ മേഖലകളിലേക്ക് പതിച്ചത്. പാക്കിസ്താന്റെ ആക്രമണം നീക്കം പരാജയപ്പെടുത്തിയ 19 സൈനികര്‍ക്ക് മെഡലുകള്‍ നല്‍കി ആദരിക്കുന്നതിനിടെയായിരുന്നു സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Story Highlights : Pakistan targeted Uri hydro plant during Operation Sindoor, CISF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here