തദ്ദേശപ്പോരിൽ കളം നിറയാൻ കായിക താരങ്ങളും; മത്സരം കടുപ്പിച്ച് മുന്നണികൾ
സ്പോർട്സ് താരങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമൊക്കെയെത്തിയാൽ പുതിയ കളിക്കളങ്ങൾ ഉണ്ടായില്ലെങ്കിലും ഉള്ളത് സംരക്ഷിക്കുകയെങ്കിലും ചെയ്യുമോ? അതിനെങ്കിലും കഴിയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ കായിക താരങ്ങൾക്ക് വിജയം നേരുന്നു.
മുൻ ഇന്ത്യൻ അത്ലിറ്റും അർജുന അവാർഡ് ജേത്രിയുമായ പത്മിനി സെൽവൻ (തോമസ്) തിരുവനന്തപുരം കോർപറേഷനിൽ പാളയം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയാണ്. പത്മിനി മുമ്പ് കോൺഗ്രസിൽ ആയിരുന്നു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു. കോൺഗ്രസിൻ്റെ ദേശീയ കായിക വേദിയിലും സജീവമായിരുന്നു. റെയിൽവേസിൽ നിന്നു വിരമിച്ചു.
തിരുവനന്തപുരം കോർപറേഷൻ കുന്നുകുഴി വാർഡിൽ കഴിഞ്ഞ രണ്ടു തവണയും കൗൺസിലർ ആയിരുന്ന മേരി പുഷ്പം കോൺഗ്രസിൻ്റെ പ്രതിനിധിയായി മൂന്നാമതും ജനവിധി തേടുന്നു. സംസ്ഥാന ഹാൻഡ്ബോൾ ടീമിൽ അംഗമായിരുന്നു. സർവകലാശാലാ തലത്തിൽ ഹർഡിൽസ് താരവുമായിരുന്നു. അധ്യാപിക . മികച്ച വെയ്റ്റ് ലിഫ്റ്റിങ് താരവും പരിശീലകയുമായ ചിത്ര ചന്ദ്രമോഹൻ മധു തൃശൂർ കോർപറേഷനിൽ ഡിവിഷൻ 25 ൽ (വളർ ക്കാവ്) സി.പി.ഐ.എം. സ്ഥാനാർഥിയാണ്.
സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് അസോസിയഷൻ സെക്രട്ടറികൂടിയാണ് ചിത്ര. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ (തോപ്പിൽ) ഇരുപതാം വാർഡിൽ ട്വൻറി 20 സ്ഥാനാർഥിയാണ് മുൻ ദേശീയ അത്ലിറ്റ് ലിസി ചെറിയാൻ. ലോങ് ജംപിലും ഹർഡിൽസിലും തിളങ്ങിയ ലിസി എഫ് സി.ഐ യിൽ മാനേജർ ആയിരുന്നു.
Story Highlights : Sports stars to contest in Local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




