Advertisement

‘ഒരുപാട് സ്ട്രോങ്ങ്‌ ആകേണ്ട എന്ന് പറഞ്ഞു, നടി ആക്രമിക്കപ്പെട്ട കേസിൽ PT തോമസിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു’: ഉമാ തോമസ് എം എൽ എ 24നോട്‌

November 26, 2025
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന് മേൽ സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഉമാ തോമസ് എംഎൽഎ 24നോട്‌. കേസിൽ മൊഴിനൽകുന്നതുമായി ബന്ധപ്പെട്ട് PT തോമസിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. പി ടി തോമസിന്റെ സ്നേഹിതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി. ഒരുപാട് സ്ട്രോങ്ങ്‌ ആകേണ്ട എന്ന് സ്നേഹിതർ പറഞ്ഞു. പക്ഷെ പി ടി തോമസ് പിൻവാങ്ങിയില്ല. ഒന്നും കൂട്ടി പറയില്ല, കുറച്ചും പറയില്ല എന്ന് പി ടി തോമസ് തിരിച്ചുപറഞ്ഞു.

മൂന്ന് ദിവസം പി ടി തോമസിന്റെ മൊഴിയെടുത്തു. ആ ദിവസങ്ങളിൽ വലിയ സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയത്. വിധി വരുമ്പോൾ നടിക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേസിൽ പി.ടി ഇടപെടുന്ന സമായത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്‍റെ നാലു വീലുകളുടെയും ബോൾട്ട് അഴിച്ചു മാറ്റിയ സംഭവത്തിൽ ഇന്നും സംശങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഉമ പറഞ്ഞു.

ആരെയെങ്കിലും കുറ്റക്കാരനാക്കാൻ പി ടി ശ്രമിച്ചിരുന്നില്ലെന്നും സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും ഉമ ഓർക്കുന്നു. അതിജീവിതയെ മകളെ പോലെ കണ്ടാണ് പിടി തോമസ് ഇടപെട്ടത്. ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതിൽ ഇടപെട്ടവർക്ക് ഉണ്ടാകുമെന്നും വിശ്വസിക്കുന്നുവെന്നും ഉമാ തോമസ് വ്യക്തമാക്കി.

Story Highlights : Uma Thomas on actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here