‘കേന്ദ്ര സമ്മർദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയത്’; ലേബർ കോഡിൽ വിശദീകരണവുമായി വി ശിവൻകുട്ടി
കേന്ദ്ര ലേബർ കോഡിന് കേരളം കരട് ചട്ടം ഉണ്ടാക്കിയതിൽ വിശദീകരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സമ്മർദ്ദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും ഇക്കാര്യം ട്രേഡ് യൂണിയനുകൾ അറിഞ്ഞിരുന്നെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ തുടർ നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. നടപ്പാക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ലേബർകോഡ് വിഷയത്തിൽ അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽ ഡി എഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആ അർത്ഥം മനസിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥൻന്മാരെ നിലക്ക് നിർത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രദേശിക തലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിൽ കോഡുകൾ പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.
Story Highlights : V Sivankutty explains the Labor Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




