Advertisement

‘പൊലീസ് ഡ്രൈവറെ മര്‍ദിച്ചിട്ടില്ല’; തനിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു

November 26, 2025
Google News 3 minutes Read
wrestler joby mathew says police take fake case against him

കൊച്ചിയില്‍ ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യനെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് പരാതി. പൊലീസിന്റെ വാഹന പാര്‍ക്കിംഗ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പഞ്ചഗുസ്തി താരമായ ജോബി മാത്യുവിനെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും ഫോണ്‍ തട്ടിപ്പറിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ബോധപൂര്‍വ്വം തന്നെ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ജോബി മാത്യു ട്വന്റിഫോറിനോട് പറഞ്ഞു. (wrestler joby mathew says police take fake case against him)

ഇന്നലെ രാവിലെ 10 മണിയോടെ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യുവും കുടുംബവും. എടത്തലയില്‍ വച്ച് പൊലീസിന്റെ വാഹനം റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തു. പിന്നീട് പിന്തുടര്‍ന്ന് പോലീസ് വാഹനം സൈഡ് തരാതെ പ്രയാസമുണ്ടാക്കിയെന്ന് ജോബിയുടെ ഭാര്യ മേഘ പറയുന്നു.

Read Also: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കളമശ്ശേരി ക്യാമ്പിലെ പൊലീസ് ഡ്രൈവര്‍ സരിന്‍ ദാസാണ് പരാതിക്കാരന്‍. ഫോണ്‍ വാങ്ങി എന്നത് സത്യമെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും ജോബി പറഞ്ഞു. മഫ്തിയില്‍ ആയതുകൊണ്ടാണ് ഫോണ്‍ വാങ്ങിയതെന്നും ഫോണ്‍ കമ്മീഷണര്‍ ഓഫീസില്‍ ഏല്‍പ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ദേഹോപദ്രവം ഏല്‍പ്പിച്ചു , ഫോണ്‍ പിടിച്ചു വാങ്ങി എന്നിവയിലുള്ള വകുപ്പുകള്‍ പ്രകാരമാണ് എടത്തല പോലീസ് കേസെടുത്തിരിക്കുന്നത്. ജോബിയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ഇന്ന് വീട്ടിലെത്തിയെങ്കിലും പിന്നീട് മടങ്ങി.

Story Highlights : wrestler joby mathew says police take fake case against him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here