Advertisement

വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്; രണ്ട് ഗാർഡുകൾക്ക് പരിക്ക്, അഫ്ഗാൻ പൗരൻ അറസ്റ്റിൽ

November 27, 2025
Google News 1 minute Read

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും റിപ്പോർട്ടുകൾ. വെടിവയ്പിന്റെ കാരണം വെളിവായിട്ടില്ല.

വൈറ്റ് ഹൗസിന് സുരക്ഷാഭീഷണിയില്ലെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. പട്രോളിങ്ങിനിടെയാണ് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡുകൾക്കു നേരെ അക്രമി വെടിയുതിർത്തത്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടെന്ന് പ്രതിരോധ സെക്രച്ചറി പീറ്റ് ഹെഗ്‌സേത്ത്.

Story Highlights : 2 National Guard members shot at near White House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here