‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണ; PM ശ്രീയിൽ നിന്ന് CPIM പിന്മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ട്’; എംടി രമേശ്
ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സർക്കാർ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റിഫോറിനോട്. രാഹുൽ രാജിവച്ചാൽ പാലക്കാട് അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കുന്നതാണ് കാരണം. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും ട്വന്റിഫോറിന്റെ ഫോർ ദ പീപ്പിൾ പരിപാടിയിൽ എം ടി രമേശ് പ്രതികരിച്ചു.
പിഎം ശ്രീയിൽ നിന്ന് സിപിഐഎം പിന്മാറിയത് സിപിഐയെ ഭയന്നിട്ടല്ല, ജമാഅത്തെ ഇസ്ലാമിയെ ഭയന്നിട്ടാണെന്ന് എംടി രമേശ് ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയും സമസ്തയുമാണ് കടുത്ത എതിർപ്പ് ഉയർത്തിയത്. സിപിഐ തടസം നിന്നതിന്റെ പേരിൽ സിപിഐഎം ഏതെങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടുണ്ടോ എന്നും എം ടി രമേശ് ചോദിച്ചു.
സ്ഥാനാർഥിത്വം ലഭിക്കാത്തതിന്റെ പേരിൽ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി ബിജെപിയുടെ ചുമതലകളൊന്നും വഹിക്കുന്ന വ്യക്തിയല്ലെന്ന് എം ടി രമേശ് പറഞ്ഞു. സ്ഥാനാർഥിത്വം ലഭിക്കാതിരുന്നാൽ ആത്മഹത്യചെയ്യുകയാണോ ചെയ്യേണ്ടത് എന്നും എം ടി രമേശ് പറഞ്ഞു.
നേതൃത്വവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനും കെ സുരേന്ദ്രനും വിയോജിപ്പുണ്ടോ എന്നറിയില്ല. പാർട്ടി യോഗങ്ങളിലൊന്നും വിയോജിപ്പുകൾ പറഞ്ഞിട്ടില്ല. ഇരുവരും പാർട്ടിയിൽ സജീവമാണെന്നും എം ടി രമേശ് പറഞ്ഞു.
Story Highlights : BJP Leader MT Ramesh on Rahul Mamkootathil issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




