Advertisement

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി; സർക്കാരിന്റെ പുനരധിവാസ നയത്തിൽ ആകൃഷ്ടരായെന്ന് മൊഴി

November 27, 2025
Google News 1 minute Read

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. ധനുഷ് എന്ന മുന്നയും ഭാര്യ റോണി എന്ന തുലെയും ആണ് കീഴടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് കീഴടങ്ങുന്നതെന്ന് മാവോയിസ്റ്റുകൾ പറഞ്ഞു.

ഇവരുടെ തലക്ക് സർക്കാർ 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ്-മഹാരാഷ്ട്ര-ഛത്തീസ്ഗഡ് മേഖല കമ്മറ്റി കീഴടങ്ങലിന് ഫെബ്രുവരി 26 വരെ സമയം തേടിയിരുന്നു.

2026 മാർച്ച് മാസത്തോടെ ഇന്ത്യയിലെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വനമേഖലകളിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തിൽ കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാക്കൾ രംഗത്ത് വരികയും ചെയ്തു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു. 2026 ഫെബ്രുവരി 15വരെ മാവോയിസ്റ്റ് വേട്ട നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം.

Story Highlights : Chhattisgarh: Maoist couple surrenders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here