രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; ഒന്നിനും തടസം നിൽക്കില്ല, നിയമപരമായി കാര്യങ്ങൾ നടക്കട്ടെ; ഷാഫി പറമ്പിൽ എം പി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും സർക്കാർ പരാതിയ്ക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകട്ടെ ഒന്നിനും തടസം നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുലിനെതിരിരെ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത. പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലുണ്ട്. ഡിജിപിയുടെ മുന്നിൽ ഔദ്യോഗികമായി പരാതിയെത്തി.
എന്നാൽ രാഹുൽ മക്കൂട്ടത്തിലിനെ ന്യായീകരിച്ചു കൊണ്ടായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലുമൊക്കെ കള്ളക്കേസുകൾ ഉണ്ടാക്കിയെടുക്കുക എന്നത് സർക്കാരിന്റെ രീതിയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആരുടെ പേരിലും കള്ളക്കേസ് കൊടുക്കാം. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. അതിൽ എന്താണ് പുറത്തുവരുന്നതെന്ന് അറിയട്ടെ. അതിനു ശേഷം മറുപടി പറയാം. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കുമെന്നും ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.
Story Highlights : Complaint against Rahul Mamkootathil ; Shafi Parambil MP reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




