Advertisement

‘അതിജീവതയ്ക്ക് ഒപ്പമാണ് എന്നും കോൺഗ്രസ്, അപ്പുറത്ത് ആരാണെന്ന് നോക്കിയല്ല മഹിള കോൺഗ്രസ് പ്രതികരിക്കുന്നത്’: ജെബി മേത്തർ എം പി

November 27, 2025
Google News 1 minute Read

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ പ്രതികരിച്ച് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം പി. അതിജീവതയ്ക്ക് ഒപ്പമാണ് എന്നും കോൺഗ്രസ്. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടി എടുത്തു.

പരാതി വന്നു ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാർ. അതിജീവതമാർക്ക് നീതി കിട്ടണമെന്ന് തന്നെ ആണ് നിലപാട്. അപ്പുറത്ത് ആരാണെന്ന് നോക്കിയല്ല മഹിള കോൺഗ്രസ് പ്രതികരിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കട്ടെയെന്നും ജെബി മേത്തർ വ്യക്തമാക്കി.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറൽ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്. റൂറൽ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി കൈമാറിയത്. തെളിവുകളും കൈമാറിയിട്ടുണ്ട്.

പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയിൽ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് നീക്കം.

Story Highlights : jebi mather on rahul mamkoottathil case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here