Advertisement

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു; ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾ പിടിയിൽ

November 27, 2025
Google News 2 minutes Read

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു. ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങളായ നാല് പേർ അറസ്റ്റിൽ. പട്യാല, പഞ്ച് കുല മൊഹാലി, എന്നിവിടങ്ങളിൽ ആക്രമണ പദ്ധതി ഇട്ടിരുന്നതായി പോലീസ്. ഹർവീന്ദർ സിംഗ്, ലഖ്‌വീന്ദർ സിംഗ്, മുഹമ്മദ് സമീർ, രോഹിത് ശർമ്മ എന്നിവരാണ് അറസ്റ്റിൽ ആയത്. എടിഎസും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരാക്രമണ പദ്ധതി തകർത്തത്.

പിടിയിലായവരിൽ നിന്ന് പിസ്റ്റലുകളും 70 കാഡ്രിജുകളും കണ്ടെടുത്തു. വിദേശ ഹാൻഡ്‌ലറായ ഗോൾഡി ദില്ലന്റെ നിർദ്ദേശപ്രകാരമായിരുന്നു
ഇവർ പ്രവർത്തിച്ചിരുന്നത്. ബിഷ്ണോയി സംഘാംഗങ്ങളെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടൽ നടന്നിരുന്നു. വെടിവയ്പിൽ രണ്ട് പേർ‌ക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Story Highlights : Lawrence Bishnoi Gang Members Arrested for Terror Plot Targeting Punjab Foiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here