പരാതികൾ ഇനിയും വരും, അന്വേഷണ സംഘം ബന്ധപ്പെട്ടാൽ എനിക്ക് അറിയാവുന്ന കാര്യം പറയും: റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കർമ്മഫലം അനുഭവിക്കും. അന്വേഷണ സംഘം ബന്ധപ്പെട്ടാൽ തനിക്ക് അറിയാവുന്ന കാര്യം പറയും. പരാതികൾ ഇനിയും വരും.
പലർക്കും പരാതി പറയാൻ ഭയമുണ്ട്. സമൂഹവും, രാഷ്ട്രീയക്കാരും വേട്ടക്കാരന് ഒപ്പം നിൽക്കുന്നു. തന്റെ വെളിപ്പെടുത്തലിന് ഇയാൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി. അത് ഉണ്ടായില്ല എന്നും റിനി വ്യക്തമാക്കി. സത്യം വിജയിക്കും എന്നുള്ളതിന്‍റെ തെളിവാണിത്.
അതിജീവിതകൾ ആരുമില്ല- ഇത് വെറുമൊരു കെട്ടുകഥമാത്രമാണെന്ന് പ്രചരിപ്പിച്ചവർക്ക് നൽകുന്ന മുന്നറിയിപ്പാണ് പരാതി. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് അതിജീവിതകളുണ്ട്. ബുദ്ധിമുട്ടുകൾ നേരിട്ട മറ്റു പെണ്‍കുട്ടികൾ മുന്നോട്ട് വരണം.
നിയമപരമായി നേരിടണം. പേരുപറയാതെ താൻ ഒരു തുറന്നു പറച്ചില്‍ നടത്തിയതിന് വലിയ സൈബർ അധിക്ഷേപമാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിയും കൂടെ നില്‍ക്കുന്നവരും യുവതിക്ക് മേല്‍ നടത്തുന്ന സമ്മർദ്ദമാണ് പരാതി നല്‍കാൻ ഇത്രയും വൈകാൻ കാരണം എന്നും റിനി പറഞ്ഞു.
Story Highlights : Rini Ann George about rahul mamkoottathil case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




