Advertisement

സ്പോട്ട് ബുക്കിങ് നിയന്ത്രണം; തീർത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞു, ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തർ

November 27, 2025
Google News 1 minute Read

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. 87,585 ഭക്തരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് തിരക്ക് കുറഞ്ഞത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ചായിരിക്കും കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് സന്നിധാനത്ത് എത്തും. എരുമേലിയിൽ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ അവലോകനയോഗവും നടക്കും.

ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തിരക്കാണ്‌ മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ സന്നിധാനത്ത്‌. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പമുതൽ തീർഥാടകരെ കടത്തിവിട്ടതിനാൽ എല്ലാവർക്കും ദർശനം നടത്താനായി. ആദ്യ ദിനങ്ങളില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അധികമെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണവും വര്‍ധിച്ചു.

അതേസമയം ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച്‌ പമ്പയിൽനിന്നും അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകൾക്ക് പെർമിറ്റ് അനുവദിച്ചു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ഇതിനായി 67 ബസുകൾക്ക്‌ പെർമിറ്റ്‌ ലഭിച്ചു. തമിഴ്നാട്ടിലെ ഏഴു കേന്ദ്രങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിലേക്കാണ് ഉടൻ സർവീസ് ആരംഭിക്കുന്നത്.
ബംഗളൂരുവിലേക്കും ഉണ്ടാകും. മണ്ഡലകാലത്തേക്ക്‌ പൂൾ ചെയ്‌തിരിക്കുന്ന ബസുകൾക്കാണ്‌ പെർമിറ്റ്‌. അടുത്ത ആഴ്‌ചയോടെ തമിഴ്‌നാട്ടിലേക്കുള്ള സർവീസ്‌ തുടങ്ങും. ഡിസംബർ പകുതിയോടെയാകും ബംഗളൂരു സർവീസ്‌. നട തുറന്ന്‌ പത്ത്‌ ദിവസം പിന്നിട്ടപ്പോൾ തീർഥാടകർക്ക്‌ പമ്പയിലേക്കും തിരിച്ചുമായി അയ്യായിരത്തിലധികം ദീർഘദൂര സർവീസുകളാണ്‌ നടത്തിയത്. റെക്കോഡ്‌ വരുമാനവും ലഭിച്ചു.

Story Highlights : Spot booking restrictions reduce pilgrims turnout Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here