Advertisement

അധ്യക്ഷസ്ഥാനം നൽകാൻ വിസമ്മതിച്ചു; ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ്

November 27, 2025
Google News 2 minutes Read

ജി 20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രതികാര നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ മയാമിയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്‌സിഡിയും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശീയപീഡനത്തിന് ഇരയാകുന്നുവെന്നാരോപിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ജി 20 അമേരിക്ക ബഹിഷ്‌കരിച്ചത്.

ജി 20യുടെ അവസാനദിവസം അമേരിക്കൻ എംബസിയിലെ പ്രതിനിധിക്ക് ജി 20 പ്രസിഡന്റ് സ്ഥാനം കൈമാറാൻ ദക്ഷിണാഫ്രിക്ക വിസമ്മതിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സാധാരണഗതിയിൽ രാഷ്ട്രത്തലവന്മാർക്കാണ് അധ്യക്ഷസ്ഥാനം കൈമാറാറുള്ളത്.

Story Highlights : Trump bars South Africa from 2026 G20 summit, cuts aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here