ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം; 56 പേര്‍ മരിച്ചു
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം. മഴയിലും മണ്ണിടിച്ചിലിലും 56 പേര്‍ മരിച്ചു. 21 പേരെ കാണാതായി. സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. (Cyclone Ditwah 56 died in sri lanka)
ശ്രീലങ്കയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് നാട്, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, റായല്‍സീമ മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് തമിഴ്‌നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 14 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
തമിഴ്‌നാട്ടിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുതുച്ചേരി, കാരയ്ക്കല്‍ മേഖലയിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയാണ്. സ്‌പെഷ്യല്‍ ക്‌ളാസുകള്‍ നടത്തരുതെന്ന് വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അണ്ണാമലൈ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. നാളെ തിരുവള്ളൂര്‍, റാണിപ്പേട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഡിറ്റ് വാ ചുഴലിക്കാറ്റ് 30ന് പുലര്‍ച്ചെ വടക്കന്‍ തമിഴ് നാട് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlights : Cyclone Ditwah 56 died in sri lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




