അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം: കരാര്‍ കമ്പനി അശോക ബില്‍ഡ്‌കോണിനെ താത്ക്കാലികമായി വിലക്കി ദേശീയപാതാ അതോരിറ്റി
അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെതിരെ നടപടിയെടുത്ത് ദേശീയപാതാ അതോരിറ്റി.കരാറില്‍ ഏര്‍പ്പെടുന്നതില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്. (NHAI suspends Ashoka Buildcon fromongoing or future bids for one month)
എന്‍എച്ച്66 ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് കരാര്‍ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏര്‍പ്പെടാന്‍ ഒരുങ്ങുന്ന കരാറില്‍ നിന്നാണ് അശോക ബില്‍ഡ്‌കോണിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരാര്‍ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് നിലവിലെ വിലക്ക്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അതോരിറ്റി സൂചന നല്‍കി. എന്‍എച്ച്എഐ നടപടിക്ക് പിന്നാലെ ഓഹരി വിപണികളിലും കരാര്‍ കമ്പനിക്ക് കാര്യമായ ഇടിവുണ്ടായി.
അരൂര്‍ തുറവൂര്‍ റോഡ് നിര്‍മാണ ഘട്ടത്തില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാന്‍ ഡ്രൈവര്‍ മരിച്ചിരുന്നു. നിര്‍മ്മാണ സമയത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നുവെന്നും അത് മറികടന്നെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത് എന്നതും ആയിരുന്നു കരാര്‍ കമ്പനിയുടെ വിശദീകരണം.സംഭവത്തെത്തുടര്‍ന്ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കൃത്യമായ സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അരൂര്‍ പോലീസ് കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Story Highlights : NHAI suspends Ashoka Buildcon fromongoing or future bids for one month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




