Advertisement

ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകുമെന്ന് ഷാരോണ്‍; പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് ആശുപത്രിയില്‍ വച്ച് വിവാഹിതയായ ആവണി

November 29, 2025
Google News 2 minutes Read
avani

അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തില്‍ ചേര്‍ത്തു പിടിച്ചവര്‍ക്ക് നന്ദി അറിയിച്ച് ആശുപത്രിയില്‍ നിന്ന് വിവാഹിതയായ ആവണി. ജീവിതത്തില്‍ നിന്ന് തിരികെ വരാന്‍ എല്ലാവരുടെയും പിന്തുണ ഉണ്ടായി എന്ന് ആവണി പറഞ്ഞു.അപകടത്തിന് ശേഷം ആദ്യമായാണ് ആവണിയുടെ പ്രതികരണം

പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹദിനത്തില്‍ അപ്രതീക്ഷിതമായി എത്തിയ അപകടം. മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ ആവണിയെ അത്യാഹിത വിഭാഗത്തില്‍ വച്ച് ഷാരോണ്‍ താലി ചാര്‍ത്തിയ നിമിഷം മനസ് നിറയ്ക്കുന്നതായിരുന്നു.

അപകടത്തില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് ആവണി. ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ആശുപത്രി കിടക്കയില്‍ നിന്ന് കൈകൂപ്പി ആവണി നന്ദി പറഞ്ഞു.

നടക്കും എന്നെനിക്ക് ആദ്യഘട്ടത്തില്‍ ഒരു ഉറപ്പും ഇല്ലായിരുന്നു. എന്നാല്‍ ഒരു മൂന്ന് മാസത്തിനുള്ളില്‍ ഞാന്‍ നടക്കുമെന്ന് നല്ല ഉറപ്പുണ്ട്. എന്റെ ഡ്രീം ഡേയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്യാന്‍ വേണ്ടി പോയതാണ്. ഇപ്പോള്‍ ദാ ഇങ്ങനെ കിടക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥന ഞാന്‍ അറിയുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് – ആവണി പറഞ്ഞു.

അന്നത്തെ ആരോഗ്യ അവസ്ഥയില്‍ ആശുപത്രി കിടക്ക കതിര്‍മണ്ഡപം ആകുമെന്ന് ആവണി ഒരിക്കലും കരുതിയിരുന്നില്ല. ഏത് അവസ്ഥയിലും ആവണിയുടെ കൂടെ ഉണ്ടാകുമെന്ന് ഷാരോണ്‍ പറഞ്ഞു. ആവണി ശക്തയായിരിക്കാനുള്ള ഒരു പിന്തുണ തനിക്ക് കൊടുക്കണമെന്ന് ഷാരോണ്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഞാന്‍ ആവണിയുടെ കൂടെയുണ്ട്. അതാണ് ഞാന്‍ ചെയ്തത്- ഷാരോണ്‍ പറഞ്ഞു.

ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്തക്രിയ വിജയകരമായി പൂര്‍ത്തിയായി നിലവില്‍ ഫിസിയോതെറാപ്പി നടത്തി വരികയാണ്. വിവാഹ സമ്മാനമായി സൗജന്യ ചികിത്സ നല്‍കുമെന്ന് ആശുപത്രി വ്യക്തമാക്കിയിരുന്നു.

Story Highlights : Avani gets married in hospital, thank for prayers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here