‘മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീട്ടിൽ വരും’; കൊല്ലത്ത് സ്വതന്ത്ര സ്ഥാനാർഥിയ്ക്ക് വധഭീഷണി, പിന്നിൽ CPIM എന്ന് ആരോപണം
കൊല്ലം ചിതറയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മാലിനിക്കാണ് ഭീഷണി. സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീട്ടിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ മാലിന് പരാതി നൽകി.
സ്ഥാനാർഥിത്വം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. വീട്ടിൽ ഇന്നോവ വരേണ്ടങ്കിൽ സ്ഥാനാർഥിത്വകത്തിൽ നിന്ന് പിന്മാറണമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. പരിചയക്കാരെ കൊണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ബന്ധുക്കാരെ വിളിച്ചും സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് മാലിന് പറയുന്നു. ഐരക്കുഴി വാർഡി ടെലിവിഷൻ ചിഹ്നത്തിലാണ് മാലിനി മത്സരിക്കുന്നത്.
നാമനിർദേശപത്രിക നൽകുന്ന ദിവസം ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ പ്രചരണത്തിൽ സജീവമായതിന് പിന്നാലെയാണ് ഭീഷണി വർധിച്ചത്. ശബ്ദസന്ദേശങ്ങൾ ലഭിച്ചതായും മാലിന് പറയുന്നു. ഇതുൾപ്പെടെയാണ് ചിതറ പൊലീസിൽ മാലിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും എഫ്‌ഐആർ ഇട്ടില്ലെന്ന് മാലിനി ആരോപിക്കുന്നുണ്ട്.
Story Highlights : Candidate receives death threat in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




