Advertisement

ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്: നാളെ പുലർച്ചെ തീരം തൊടും; ശ്രീലങ്കയിൽ മരണം 130 കടന്നു

November 29, 2025
Google News 1 minute Read

ശ്രീലങ്കയിൽ കനത്ത നാശംവിതച്ച ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്. നാളെ പുലർച്ചെ ഡിറ്റ് വാ തീരം തൊടും. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും റെഡ് അലേർട്ടാണ്. ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ മരണം 130 കടന്നു.

ശ്രീലങ്കയിൽ ദുരന്തം ഉണ്ടായ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശവും മുന്നൊരുക്കങ്ങളുമാണ് തമിഴ്നാട്ടിൽ. ഇന്ന് അഞ്ച് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഡിറ്റ് വാ, നിലവിൽ നാഗപട്ടണത്തെ വേദാരണ്യം തീരത്ത് നിന്നും 140 കിലോമീറ്റർ അകലെയാണ്. ചെന്നൈ തീരത്ത് നിന്നും 380 കിലോമീറ്റർ അകലെയാണ് ഡിറ്റ് വാ ഉള്ളത്.

രാമനാഥപുരം, കടലൂർ, നാഗപട്ടണം തുടങ്ങിയ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. തീരദേശ ജില്ലകളിൽ അറുപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ മരണം 130 കടന്നു. 150 ഓളം പേരെ കാണാതായി. ഇരുപത് ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ സാധിയ്ക്കുന്നില്ല. ഇന്ത്യൻ നാവിക സേനയും രക്ഷാപ്രവർത്തനെത്തിയിട്ടുണ്ട്.

Story Highlights : Cyclone Ditwah approaching Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here