രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?, മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവം; ഇ പി ജയരാജൻ
ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ട്. രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?.
വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നത്. സതീശൻ ഒറ്റപ്പെട്ടു എന്ന് താൻ പറയുന്നില്ല. ഇത്തരം കുറ്റകൃത്യം ചെയ്ത ഒരാളെ എങ്ങനെ ന്യായീകരിക്കാൻ ആകും?. ശക്തമായ നടപടി എടുക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ ഗതികേട്. സാധാരണ ഒരു മനുഷ്യനും ഉണ്ടാകാൻ പാടില്ലാത്ത സ്വഭാവ ദൂഷ്യമാണ് രാഹുലിന്റേത്.
മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവം. സിനിമയും രാഷ്ട്രീയവും വേറെ. സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകൾ ഉണ്ട്. സിനിമയും സിനിമ ലോകത്തുള്ള കാര്യവും ചർച്ച ചെയ്യുമ്പോൾ അത് പറയാം എന്ന് ഇ പി പറഞ്ഞു. മുകേഷിനെതിരെ പരാതി വന്നപ്പോൾ അന്വേഷണം നടന്നിട്ടുണ്ട് അത് ആ വഴിക്ക് പോയിട്ടുണ്ട്. രാഹുലിന്റെ തെറ്റുകൾ ന്യായീകരിക്കാൻ മുകേഷിന്റെ പേര് പറയുന്നു.
സിപിഐഎം – ബിജെപി ബന്ധമെന്ന ആരോപണത്തിലും ഇ പി മറുപടി നൽകി. ബലാത്സഘം ചെയ്തതും മരുന്നു നൽകിയതും സിപിഐഎം ബിജെപി ബന്ധമാണോ?. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുലിനെ കൊണ്ടുവന്നതിലൂടെ നാട് തന്നെ ലജ്ജിച്ചു പോകുന്നുവെന്നും ഇ പി പറഞ്ഞു.
Story Highlights : EP Jayarajan criticize rahul mamkoottathil rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




