കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി
ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം.
അതേസമയം, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ മൂന്നാം തീയതി സമർപ്പിക്കും. സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights : KS Baiju to be taken into custody; SIT move in Sabarimala gold case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




